ശ്രീ മഹാഗണപതിയുടെ തിരു അവതാര ദിനമാണ് വിനായക ചതുർത്ഥി.ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥി ദിവസമാണ് ഗണപതി ഭഗവാന്റെ ജന്മദിനം എന്ന നിലയിൽ വിനായക ചതുർഥി ആഘോഷിക്കുന്നത്
കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. കുട്ടികൾക്ക് രണ്ടരയ്ക്കും മൂന്നര വയസ്സിനും ഇടക്കാണ് ഈ ചടങ്ങ് നടത്തുന്നത്. നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളിൽ പ്രഭാതത്തിൽ ആണ് വിദ്യാരംഭം നടത്താറുള്ളത്.
അമ്മയുടെ തിരുസന്നിധിയിൽ മകൾ അമ്മയോടെന്ന പോലെ തന്റെ ദു:ഖങ്ങൾക്ക് ആശ്വാസമേകുമെന്ന പ്രതീക്ഷയോടുകൂടി അർപ്പിക്കുന്ന പൊങ്കാല ഒരു ദിവ്യൌഷധമയാണ് കരുതിപ്പോരുന്നത്. ആചാരപരമായി അരിയും ശർക്കരനീരും നാളികേരം ചിരകിയതും അണ്ടിപരിപ്പുകളും ഉണക്ക മുന്തിരിയും ചേർത്തുണ്ടാകുന്ന വിഭവം ദൈവത്തിനു നേദിക്കലാണ്.
തുലാമാസത്തിലെ ആയില്യത്തിന് നടത്തി വരാറുള്ള ആയില്യ പൂജ(നൂറും പാലും) രാഹുര്‍ ദശ അനുഭവിക്കുന്നവരും രാഹു-സര്‍പ്പ ദോഷം ഉള്ള വരും ഇത്യാദി ദോഷങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്കും നാഗ ദേവതകള്‍ക്ക് നൂറും പാലും സമര്‍പ്പിക്കുന്നതും സര്‍വ ദോഷ ശമനത്തിനും തടസ നിവാരണത്തിനും ഉപയുക്തമാണ്
കന്യകയ്ക്ക് ഉത്തമനായ ഭര്ത്താവിനെ ലഭിക്കുന്നതിനും ഭര്ത്തൃമതിക്ക് സ്വഭര്ത്താവിന് ആയുരാരോഗ്യ സൗഖ്യങ്ങള് കൈവരുത്തുന്നതിനും സർവ്വ ഐശ്യര്യങ്ങളും ലഭിക്കുന്നതിനും ഏറ്റവും ഫലപ്രദമായ പൂജയാണ് ഐശ്വര്യപൂജ
കർക്കിടക മാസത്തിൽ എല്ലാ ദിവസവും ക്ഷേത്രത്തിൽ രാമയണ പാരായണം ഉണ്ടായിരിക്കും